Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Houses Damaged

Kannur

കാ​റ്റി​ലും ഇ​ടി​മി​ന്ന​ലിലും വീ​ടു​ക​ൾ​ക്ക് നാശം

ചെ​റു​പു​ഴ: ചെ​റു​പു​ഴ​യി​ൽ ക​ന​ത്ത കാ​റ്റി​ൽ മ​രം ഒ​ടി​ഞ്ഞു വീ​ണും ഇ​ടി​മി​ന്ന​ലേ​റ്റും വീ​ടു​ക​ൾ​ക്ക് നാ​ശം. ചെ​റു​പു​ഴയി​ലെ സൂ​ര്യ​ഗി​രി​യി​ലെ ക​ണി​പ​റ​മ്പി​ൽ ദേ​വ​സ്യ, ഉ​മ​യം​ചാ​ലി​ലെ കാ​ട്ടു​വെ​ട്ടം ത​ങ്ക​ച്ച​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കാ​ണു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മു​ണ്ടാ​യ കാ​റ്റി​ലും മ​ഴ​യി​ലു​മാ​ണു നാ​ശ​മു​ണ്ടാ​യ​ത്. ദേ​വ​സ്യ​യു​ടെ വീ​ടി​നു ഇ​ടി​മി​ന്ന​ലേ​റ്റ​തി​നെ തു​ട​ർ​ന്ന് വീ​ടി​ന്‍റെ ചി​മ്മി​നി ത​ക​രു​ക​യും വ​യ​റിം​ഗും ഇ​ല​ക്‌​ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു. വീ​ടി​നു​ള്ളി​ൽ നി​റ​യെ തീ​യും പു​ക​യും ഉ​യ​ർ​ന്ന​ത് വീ​ട്ടു​കാ​രെ ഭ​യ​പ്പാ​ടി​ലാ​ക്കി. ശ​ക്ത​മാ​യ കാ​റ്റി​ൽ മ​രം ഒ​ടി​ഞ്ഞു​വീ​ണു കാ​ട്ടു​വെ​ട്ടം ത​ങ്ക​ച്ച​ന്‍റെ വീ​ടി​നു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

Latest News

Corehub Up